യാത്ര..............
രാത്രി...
വെളുത്തപൂക്കളുടെ പുഞ്ചിരി;
ചെറുതോണിയിലൊരു യാത്ര..
സ്നേഹസ്പര്‍ശം....!
വഴികാട്ടുവാന്‍ ഇരുതോണികള്‍!
ഏറെമുന്നിലായ്, ഏറെ പിന്നിലായ്...
തോണികള്‍ കാണെക്കാണെ,
ഞാനത് ഭുതം കൂറി!
പുഴതന്‍ സംഗീതം,
'ഹരേ ഭ്രമിച്ചു ഞാന്‍....!
............ മുന്നിലും പിന്നിലും വഴികാട്ടിയ-
തോണികള്‍ മുങ്ങവെ ....
തുഴക്കാരനില്ലെങ്കിലും,
എന്റെ തോണി നീങ്ങി....!
'ഹേ....പ്രിയ തോണി നില്‍ക്കൂ...
പോക പിറകിലേക്കല്‍പം'
ഞാനാജ്ഞാപിച്ചു....!
തോണി മുന്നോട്ട്`തന്നെ!!!
'ഇല്ല പോവില്ല പിറകോട്ട്`-
നില്‍ക്കയുമില്ലി ത്തോണി മുങ്ങുവോ ളം!!!!!'
ആരോ വിളിച്ചു പറഞ്ഞു......!
ശലഭം ഗോപകുമാര്‍
2008 ഡിസംബർ 3, ബുധനാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)




അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ